കാസര്‍ഗോഡ്: ദേശീയപാത നിര്‍മ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ ഒരു തൊഴിലാളി മരച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍(18)ആണ് മരിച്ചത്.
ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടെ അപകടം സംഭവിച്ചത്. മണ്ണിനടിയില്‍പ്പെട്ടവരെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു.
പരിക്കേറ്റവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെസിബി ഉപോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ കുന്ന് ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




