മരം ഒടിഞ്ഞ് വീണ് ബാലികയ്ക്ക് ദാരുണാന്ത്യം;അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ

തിരുവനന്തപുരത്ത് മരം ഒടിഞ്ഞ് വീണ് ബാലികയ്ക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി സഹദിന്റയും നാദിയയുടെയും മകള്‍ റിസ്വാന (8)യാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഒന്നര വയസായ അനുജന്‍ വീടിനു പുറകില്‍ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാന്‍ റിസ്വാന ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്വാനയുടെ ദേഹത്ത് വീണു.

സഹോദരന്‍ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ കല്ലമ്പലത്തെ സ്വകാര്യ ആശൂപത്രിയിലും തുടര്‍ന്ന് SAT യിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top