ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് പലപ്പോഴും നമ്മള്‍ ആവശ്യത്തിന് അനുസരിച്ച് അരച്ചെടുത്താണ് ഉപയോഗിത്താറുള്ളത്. എന്നാല്‍
ഗുണനിലവാരം നഷ്ടമാകാതെയും രുചി നിലനിര്‍ത്തിയും വെളുത്തുള്ളി പേസ്റ്റ് നമ്മുടെ അടുക്കളയില്‍ ഉണ്ടാക്കി ഏറെനാള്‍ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. എങ്ങിനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ഇഞ്ചി 150 ഗ്രാം
വെളുത്തുള്ളി 150 ഗ്രാം
ഉപ്പ് -ഒന്നര ടീസ്പൂണ്‍
സണ്‍ഫ്ലവര്‍ ഓയില്‍ രണ്ടര ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈര്‍പ്പമില്ലാതെ വയ്ക്കുക.
ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
കുറച്ചു ഓയില്‍ ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക.
നന്നായി ഉണങ്ങിയ കുപ്പിയില്‍ ഇത് കുറേശ്ശേ ഇട്ട് ഇതിന് മുകളില്‍ ഇടയ്ക്കിടെ കുറച്ച് കുറച്ച് ഓയില്‍ ഒഴിക്കുക.
എല്ലാം ഇട്ടു കഴിഞ്ഞാല്‍ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം.
ഓരോ തവണ എടുക്കുമ്പോഴും ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.



