ജനുവരി മുതല്‍ 8 ട്രെയിനില്‍ ജനറല്‍ കോച്ച് കൂട്ടും

തിരുവനന്തപുരം: യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയില്‍വേ 15 ജോഡി ട്രെയിനില്‍ ജനറല്‍ കോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 8 ജോഡി ട്രെയിനുകള്‍ക്കാണ് പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളില്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ജനറല്‍ കോച്ച് കൂട്ടിയ ട്രെയിനും തീയതിയും

ചെന്നൈ സെന്‍ട്രല്‍–നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12689), നാഗര്‍കോവില്‍– ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്( 12690) – യഥാക്രമം -ജനുവരി 17,19.
ചെന്നൈ സെന്‍ട്രല്‍– തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12695), തിരുവനന്തപുരം സെന്‍ട്രല്‍– ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ( 12696) –ജനുവരി 22, 23
ചെന്നൈ സെന്‍ട്രല്‍– ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(22639), ആലപ്പുഴ –ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്( 22640) –ജനുവരി 20,21
തിരുവനന്തപുരം സെന്‍ട്രല്‍– മധുര അമൃത എക്സ്പ്രസ് (16343) , മധുര എക്സ്പ്രസ്–തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ്( 16344)– ജനുവരി 20,21
കൊച്ചുവേളി– നിലമ്പൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസ്(16349), നിലമ്പൂര്‍ റോഡ്– കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ( 16350). ജനുവരി 19,20
എറണാകുളം–വേളാങ്കണ്ണി എക്സ്പ്രസ്( 16361), വേളാങ്കണ്ണി– എറണാകുളം എക്സ്പ്രസ് (16362). ജനുവരി 18,19
പുതുച്ചേരി –മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (16855), മംഗളൂരു സെന്‍ട്രല്‍– പുതുച്ചേരി എക്സ്പ്രസ്( 16856)– ജനുവരി 16,17
ചെന്നൈ സെന്‍ട്രല്‍– പാലക്കാട് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(22651), പാലക്കാട്–ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്( 22652)– ജനുവരി 20, 21.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top