ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതികളുടെ രേഖാചിത്രം പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. ബംഗളൂരുവില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മൂന്ന് പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്.

പ്രതികളില്‍ രണ്ടുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടാന്‍ പോതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും വ്യക്തമാകി.

സെപ്തംബര്‍ അഞ്ചിന് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് ശേഷം 40 ദിവസത്തിന് ശേഷമാണ് പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top