രാജസ്ഥാനില്‍ ഗ്യാസ് ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം;8 പേര്‍ക്ക് ദാരുണാന്ത്യം

HIGHLIGHTS : Gas trucks collide in Rajasthan; 8 killed

careertech

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ഗ്യാസ് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അജ്മീര്‍ റോഡില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സി എന്‍ ജി ട്രക്ക് മറ്റൊരു എല്‍ പി ജി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറിന് തീപിടിക്കുകയും സമീപത്തെ നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇരുപതിലേറെ പേരുടെ നില ഗുരതരമായി തുടരുകയാണെന്നുമാണ് വിവരം.

sameeksha-malabarinews

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

സംഭവത്തില്‍ നിരവധി ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്.

സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റര്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. നിരവധി ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ ആവര്‍ത്തിച്ചുള്ള സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തില്‍ നിരവധി ട്രക്കുകള്‍ കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട ട്രക്കുകളുടെ എണ്ണം വ്യക്തമല്ല. പൊള്ളലേറ്റ ചിലരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലെത്തിച്ചതായി ഭാന്‍ക്രോട്ടയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മനീഷ് ഗുപ്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അപകടത്തില്‍ മരിച്ചവരെ കാണാന്‍ ആശുപത്രിയിലെത്തി സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി.

‘ജയ്പൂര്‍-അജ്മീര്‍ ദേശീയ പാതയില്‍ ഗ്യാസ് ടാങ്കറിന് തീപിടിച്ച സംഭവത്തില്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖവാര്‍ത്ത കേള്‍ക്കുന്നതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മുഖ്യമന്ത്രി എസ്എംഎസ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്യുക,’എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!