വെളുത്തുള്ളിയു പച്ചമുളകും കൊണ്ട് തണ്ടുതുരപ്പന്‍,ഇലച്ചാടികള്‍,പുഴുക്കള്‍ എന്നിവയെ തുരത്താം;എങ്ങിനെയെന്നല്ലെ

തണ്ടുതുരപ്പന്‍,ഇലച്ചാടികള്‍,പുഴുക്കള്‍ എന്നിവയെ വളരെ ഫലപ്രദമായി നേരിടാന്‍ പറ്റുന്ന ഒരു ജൈവ കീടനാശിനി ആണ് വെളുത്തുള്ളി- പച്ചമുളക് സത്ത്

*ചേരുവകള്‍*

വെളുത്തുള്ളി-50 ഗ്രാം, പച്ചമുളക്- 25 ഗ്രാം, ഇഞ്ചി- 50 ഗ്രാം, വെള്ളം- 3.25 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി 50 ഗ്രാം, 100 മി.ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റ് ആക്കുക. ഇതേ പോലെ മുളക് 25 ഗ്രാം ,50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 50ഗ്രാം 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചു തളിക്കുക

പ്രയോജനം

ഇത് കായീച്ച, തണ്ടുതുരപ്പന്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും

ഉപയോഗരീതി

നേരിട്ട് ചെടികളില്‍ തളിക്കാം.

 

Share news
error: Content is protected !!
Scroll to Top