HIGHLIGHTS : Garbage removal is brisk; Mela Nagari is clean

കോഴിക്കോട്:’എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയെ ക്ലീനാക്കി നിര്‍ത്തിയത് കൃത്യമായ ഇടവേളകളിലെ മാലിന്യനീക്കം. പരാതികള്‍ക്ക് ഇടവരുത്താതെ അവസാന ദിനം വരെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാനായി. ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ശുചിത്വ മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രത്യേക പരിശീലനം നേടിയ 31 പേരടങ്ങുന്ന സംഘം മാലിന്യം നീക്കിയത്.

ഓരോ മണിക്കൂറിലും ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് ശുചിത്വ മിഷന്റെ അംഗീകാരമുള്ള സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 100 എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സേവനവും ശുചീകരണത്തിന് സഹായകമായി. 19,200 കിലോഗ്രാം അജൈവ മാലിന്യവും 2,250 കിലോഗ്രാം ജൈവ മാലിന്യവുമാണ് 10 ദിവസം കൊണ്ട് മേളയില്‍നിന്ന് നീക്കംചെയ്തത്.
ഓരോ സ്റ്റാളിലും ചെറിയ ചവറ്റു കുട്ടകളും പ്രത്യേക ഇടങ്ങളില്‍ വലിയ കുട്ടകളും സ്ഥാപിച്ചാണ് മാലിന്യ ശേഖരണം നടത്തിയത്. ഓലകൊണ്ട് മെടഞ്ഞ പ്രകൃതിസൗഹൃദ കുട്ടകള്‍ ഉപയോഗിച്ചതും ശ്രദ്ധേയമായി. മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശവുമായി പോസ്റ്ററുകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഒരുക്കിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു