
വടകര: വടകരയില്‍ ട്രെയിനില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി. ഒറീസ സ്വദേശി റോഷന്‍ മെഹര്‍ (24), ജാര്‍ഖണ്ഡ് സ്വദേശി ജയസറാഫ് (33) എന്നിവരെയാണ് വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഇന്ന് രാവിലെ പിടികൂടിയത്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡന്‍സാഫ് ടീം സ്റ്റേഷന്‍ പരിസരത്ത് സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു ട്രോളി ബാഗിലും രണ്ട് ബാഗുകളുമായി കടത്തുകയായിരുന്ന 9 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെത്തി. ചെന്നൈയില്‍ നിന്നും രാവിലെ ആറരയോടെയാണ് ഇവര്‍ വടകരയില്‍ എത്തിയത്.
പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. വടകര എസ്എച്ച്ഒ സുനില്‍ കുമാറിന്റ നിര്‍ദ്ദേശ പ്രകാരം എസ്‌ഐമാരായ ബിജു വിജയന്‍, രഞ്ജിത്ത്, ഡന്‍സാഫ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ ഷാജി, ബിനീഷ്, സിപിഒ മാരായ ടി കെ ശോഭിത്, അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




