Section

malabari-logo-mobile

പത്തരക്കിലോ കഞ്ചാവുമായി പരപ്പനങ്ങാടി, വള്ളിക്കുന്ന് സ്വദേശികളും, ഒരു സ്ത്രീയും എക്‌സൈസ് പിടിയില്‍

HIGHLIGHTS : മഞ്ചേരി:  മഞ്ചേരിയില്‍ പത്തരക്കിലോ കഞ്ചാവുമായി ഒരു സ്ത്രീയും രണ്ട് യുവാക്കളും എക്‌സൈസ് പിടിയില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ ബൈത്തുല്‍ ലാമിയ വീട്ടില...

മഞ്ചേരി:  മഞ്ചേരിയില്‍ പത്തരക്കിലോ കഞ്ചാവുമായി ഒരു സ്ത്രീയും രണ്ട് യുവാക്കളും എക്‌സൈസ് പിടിയില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ ബൈത്തുല്‍ ലാമിയ വീട്ടില്‍ അമീര്‍(36), പരപ്പനങ്ങാടി ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി എളിമ്പാട്ടില്‍ അഷറഫ്(44), തമിഴ്‌നാട് തേനി സ്വദേശി 47 കാരിയായ അക്ക എന്ന മുരികേശി എന്നിവരാണ് പിടിയിലായത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ഇന്നലെ മഞ്ചേരി നഗരത്തില്‍ എക്‌സൈസ് ഇന്റലിജന്‍സും, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും നടത്തിയ സംയുക്തവാഹന പരിശോധയിലാണ് ഇവര്‍ പിടിയിലായത്. മഞ്ചേരി കച്ചേരിപടി ബൈപ്പാസില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

sameeksha-malabarinews

കഞ്ചാവ് കടത്താനുപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ കേസിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ഏക്‌സൈസ് സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അമീര്‍ കുറേക്കാലമായി തമിഴ്‌നാട് കേന്ദ്രീകരിച്ച് ഹോള്‍സെയില്‍ ആയി കഞ്ചാവ് എത്തിക്കുന്നയാളാണ്. ജില്ലയുടെ തീരദേശമേഖലയായ പരപ്പനങ്ങാടി, ചെട്ടിപ്പടി, വള്ളിക്കുന്ന് ഭാഗങ്ങളില്‍ ഇയാളെത്തിക്കുന്ന കഞ്ചാവ് വിറ്റഴിക്കാന്‍ സജീവമായ സംഘങ്ങള്‍ തന്നെയുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ സംഘം നേരത്തെയും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്. നേരത്തെ ഇടുക്കിയില്‍ വെച്ച് കിലോ കണക്കിന് കഞ്ചാവുമായി അമീറിനെയും മുരുകേശിയേയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ്, മലപ്പുറം എക്‌സൈസ് ഇന്റലിജെന്‍സ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍, സന്തോഷ്, ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബീറലി, രജിലാല്‍, വനിതാസിവില്‍ എക്‌സൈസ് ഓഫീസര്‍ നിമിഷ എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!