തനിച്ച് താമസിക്കുന്ന വയോധികയുടെ സ്വർണം കവർന്ന സംഘം പിടിയിൽ

വണ്ടൂർ : വീട്ടിൽ അതിക്രമിച്ചുകയറി വയോധികയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഘം പിടിയിൽ. വണ്ടൂർ അമ്പലപ്പടി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ (28), ഇവരുടെ സഹോദരി ഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപടി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് പ്രത്യേക സംഘം പിടികൂടിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

അമ്പലപ്പടി ബൈപാസിൽ പരേതനായ വിമുക്തഭടൻ പാലക്കത്തോട്ടിൽ വിജയകുമാറിൻ്റെ ഭാര്യ കെ ചന്ദ്രമതിയുടെ സ്വർണാഭരണങ്ങളാണ് കഴിഞ്ഞ മാസം 22ന് രാത്രി കവർന്നത്. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ ചന്ദ്രമതി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ജിജേഷിന്റെ കടബാധ്യതകൾ തീർക്കാനാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രമതി പലപ്പോഴായി ജിജേഷിൻ്റെ ഓട്ടോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഇവർ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയാണ് കവർച്ച ആസൂത്രണം ചെയ്‌തത്. രാത്രി എട്ടോടെ സംഘം ചന്ദ്രമതിയുടെ വീട്ടിലെത്തി പിറകുവശത്തെ വാതിലിൽ തട്ടി. വാതിൽ തുറന്ന ചന്ദ്രമതിയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കട്ടർ ഉപയോഗിച്ച് വളകൾ മുറിച്ചെടുത്തു.

തെളിവ് നശിപ്പിക്കാൻ പരിസരത്ത് മുളകുപൊടി വിതറി. ജിജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണമുതലുമായി നിഖിലിനെ തിങ്കൾ രാത്രി എറണാകുളത്തുവച്ച് കസ്റ്റഡിയിലെടുത്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ  എസ്ഐമാരായ യു വാസുദേവൻ, വി കെ പ്രദീ പ്, സീനിയർ സിപിഒമാരായ കെ മുഹമ്മദ് ഷിഫിൻ, റിയാസ്, സി എം മഹേഷ്, ടി സജീഷ്, സ്ക്വാഡ് അംഗങ്ങളായ സുനിൽ മമ്പാട്, ആശിഫ് അലി, ജിയോ ജേക്കബ്, കെ സജീഷ്, കൃഷ്ണദാസ്, സാബിർ അലി, സി കെ സജേഷ്, ടി നിബിൻദാസ്, അഭിലാഷ് കൈപ്പിനി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top