HIGHLIGHTS : Funded the construction of Navdhara Sneha Bhavan
കടലുണ്ടി: അനാഥരും അഗതികളുമായി ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി മണ്ണൂര്‍ പഴബാങ്കിന് സമീപം നവധാര നിര്‍മ്മിക്കുന്ന സ്‌നേഹഭവന്‍ പട്ടയില്‍ അറമുഖന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എം.സി.അക്ബര്‍, ഓലശ്ശേരി ശശീധരന്‍, ദിലിപ് കരിങ്കല്ലായി എന്നിവര്‍ നല്‍കിയ ഫണ്ട്
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഏറ്റുവാങ്ങി.
നവധാരയില്‍ നടന്ന ചടങ്ങില്‍സി.സി.ബാവ അധ്യക്ഷത
വഹിച്ചു. മുഖ്യാതിഥി അണ്ടിപ്പറ്റ് ബാബു, സി.കെ.സത്യന്‍, പനക്കല്‍ പ്രേമരാജ്, എ.സിദ്ധാര്‍ത്ഥന്‍, സി.എം.സതീദേവി ടീച്ചര്‍, എന്‍.കെ. ബിച്ചിക്കോയ, വെണ്‍മണി ഹരിദാസ്, ഉദയന്‍ കാര്‍ക്കോളി തുടങ്ങിയവര്‍ സംസാരിച്ചു.
എ.ടി. സുബ്രമണ്യന്‍ സ്വാഗതവും ബാലന്‍ പാലനാടന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു