യുഎഇയില്‍ ഇന്ധനവില ഉയരും

അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയിക്കുന്ന സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് അടുത്ത മാസം മുതല്‍ 3.31 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റ് മാസത്തില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 2.95 ദിര്‍ഹമായിരുന്നു.

2015 മുതല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയ്ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top