കടലുണ്ടി പബ്ലിക് ലൈബ്രറി നാട്ടോര്‍മ്മകളുടെ പൊന്നോണം സംഘടിപ്പിച്ചു

കടലുണ്ടി : ഓണാഘോഷങ്ങളുടെ ഭാഗമായി കടലുണ്ടി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്ത്വത്തില്‍ ‘നാട്ടോര്‍മ്മകളുടെ പൊന്നോണം’ സംഘടിപ്പിച്ചു. പഴയകാല ഓണാഘോഷങ്ങളുടെ സ്‌നേഹവും ഐക്യവും പുതു തലമുറക്ക് കൈമാറുന്ന ചര്‍ച്ചകള്‍ വേറിട്ട അനുഭവമായി.

കടലുണ്ടി പബ്ലിക്ക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പരിപാടി
കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി.രാമദാസന്‍ മാസ്റ്റര്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍ , കുഞ്ഞി പെണ്ണ്, വേണുഗോപാല്‍ കുന്നത്ത്, ദിനേശ് ബാബു അത്തോളി, പി.അബൂബക്കര്‍, വി.സി.അബ്ദുള്‍ കരീം, പ്രദീപ് കുന്നത്ത്, വെണ്‍മണി ഹരിദാസ്, എ.കെ. റഷീദ് അഹമ്മദ്, സിദ്ധാര്‍ത്ഥന്‍ പുളിക്കല്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു.

ലൈബ്രറി പ്രസിഡന്റ് എം.എം. മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യൂനുസ് കടലുണ്ടി സ്വാഗതവും എം.വി.ഷിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top