Section

malabari-logo-mobile

ഇന്ധന വില വീണ്ടും കൂട്ടി; തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 110 കടന്നു

HIGHLIGHTS : ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86...

ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.

sameeksha-malabarinews

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് കൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!