Section

malabari-logo-mobile

ഡീസല്‍ വില വീണ്ടും കൂടി

HIGHLIGHTS : Diesel prices again

കൊച്ചി: ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയാണ് വര്‍ധിച്ചത്.

ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 94 രൂപ 32 പൈസയായി. ഈ മാസം ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല, പെട്രോള്‍ ലിറ്ററിന് 101.48 രൂപയാണ് വില.

sameeksha-malabarinews

മുംബൈയില്‍ 96.88 രൂപയാണ് പുതുക്കിയ ഡീസല്‍ വില. പെട്രോള്‍ വില മാറ്റമില്ലാതെ 107.26 ല്‍ തുടരുന്നു. ഡല്‍ഹിയില്‍ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും. കൊല്‍ക്കത്തയില്‍ ഡീസല്‍ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയില്‍ 93.69 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 98.96 രൂപയും.

ഇന്ധന വില കുറയ്ക്കാനുള്ള പ്രയോഗിക നടപടി ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരികയാണെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കും എന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. 54 സാധനങ്ങളുടെയും സേവനങ്ങളുടെയും ജി.എസ്.ടി പുന:ക്രമികരിയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തിരുമാനിച്ചു. ഒണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തി. വെളിച്ചെണ്ണയുടെ നികുതി വര്‍ദ്ധിപ്പിയ്ക്കുന്നത് പിന്നീട് പരിഗണിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!