കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. തൃപ്പുണിത്തറയില്‍ താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി എം.എസ് ഗോകുല്‍(26), ഭാര്യ ആതിര പ്രസാദ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുപ്രതിയെന്നു കരുതുന്ന ടാക്‌സി ഡ്രൈവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
. ചൊവ്വാഴ്‌ച കലൂര്‍ മെട്രോ സ്‌റ്റഷന് സമീപത്ത് കാറിലെത്തിയ പ്രതികള്‍ സിനിമയില്‍ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത പെണ്‍കുട്ടിയെ ഇങ്ങോട്ട് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റുകയും. മുകത്ത് കുരുമുളകു സ്‌പ്രേ അടിക്കുമെന്ന് പറഞ്ഞു കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാലയും, ബാഗിലുണ്ടായിരുന്ന ഇരുപതിയനായിരം രൂപയും കവരുകയായിരുന്നത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയെ പാലാരിവട്ടം പാലത്തിന് സമീപത്ത് ഇറക്കിവിട്ടു.
ഈ സംഭവം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമാനമായ സംഭവം അന്നേ ദിവസം തന്നെ നടന്നതായി പോലീസിന് വിവരം ലഭിച്ചത്. വൈറ്റില ഹബ്ബില്‍വെച്ച് മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിച്ച് 20,000 രൂപ കവരുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ റോഡരുകില്‍ ഉപേക്ഷിച്ചു.




