പ്രഥമ അജീഷ്‌ സ്‌മാരക ഫൈവ്‌സ്‌ ടൂര്‍ണമെന്റ്‌; കിക്കേഴ്‌സ്‌ പരപ്പനങ്ങാടി വിജയികള്‍

redwaves 1പരപ്പനങ്ങാടി: ഒന്നാമത്‌ അജീഷ്‌ സ്‌മാരക ട്രോഫിക്കുവേണ്ടി റെഡ്‌വേവ്‌സ്‌ ചിറമംഗലം സംഘടിപ്പിച്ച ഏകദിന ഫൈവ്‌സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിക്കേഴ്‌സ്‌ പരപ്പനങ്ങാടി വിജയികളായി. ഫൈനലില്‍ ഉഷാ ടിം മമ്പുറത്തെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ കിക്കേഴ്‌സ്‌ വിജയികളായത്‌.

ഏറെ കാലങ്ങള്‍ക്കു ശേഷം പരപ്പനങ്ങാടി ചുടലപ്പറമ്പില്‍ കളിയാരവങ്ങള്‍ മുഴങ്ങിയപ്പോള്‍ പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ്‌ കളികാണാനെത്തിയത്‌. രാവിലെ നടന്ന ഉല്‍ഘാടന ചടങ്ങില്‍ പരപ്പനങ്ങാടി എസ്‌ഐ ജയന്‍ മുഖ്യാതിഥിയായി.

വൈകീട്ട്‌ മുന്‍ ഫുട്‌ബോള്‍ താരം ടി.അരവിന്ദന്‍, മുന്‍ പഞ്ചായത്തംഗം ടി. കാര്‍ത്തികേയന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കിക്കേഴ്‌സ്‌ പരപ്പനങ്ങാടിയുടെ മുത്തുവാണ്‌ മികച്ച കളിക്കാരന്‍.

Share news
error: Content is protected !!
Scroll to Top