ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോള്‍ മോഡല്‍..സിത്താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍  ഒരാളാണ് സിത്താര. സിത്താരയുടെ പിറന്നാള്‍ ദിനത്തില്‍ അടുത്ത സുഹൃത്തായ വിധു പ്രതാപ് ആശംസ അറിയിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റാണ് വൈറലായിരിക്കുന്നത്.

സിത്തു… ഞാന്‍ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാന്‍. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ എനിക്ക് അത് വിളിച്ചു പറയാന്‍ പറ്റുവോ? പിന്നെ നമ്മള്‍ തമ്മില്‍ എന്ത് സൗഹൃദം? ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോള്‍ മോഡല്‍ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജില്‍ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേല്‍ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയന്‍ – വിധു പ്രതാപ് എന്നാണ് ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top