ഫ്രൈഡ് ഗ്രീന്‍ ചില്ലി

ചേരുവകള്‍ :-

പച്ചമുളക് – 10
മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
കായം – 1 നുള്ള്
ജീരകം – ½ ടീസ്പൂണ്‍
എണ്ണ – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
പെരുംജീരകം പൊടി – 1 ടീസ്പൂണ്‍
മാങ്ങാ ഉണക്കിപ്പൊടിച്ചത് – ½ ടീസ്പൂണ്‍
ഉപ്പ് – ¾ ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം :-

പച്ചമുളകില്‍ നിന്ന് തണ്ട് നീക്കം ചെയ്ത് നന്നായി കഴുകുക.  വെള്ളം
തുടച്ച് കളയുക, തുടര്‍ന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. കുറച്ച് മുളക് നീളത്തില്‍ അരിയുക.

ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കി ആദ്യം ജീരകം വിതറുക. പൊട്ടുമ്പോള്‍ മഞ്ഞള്‍പൊടി, , പച്ചമുളക് അരിഞ്ഞത്, ഉപ്പ്, പെരുംജീരകം, മല്ലിപ്പൊടി, മാങ്ങാപ്പൊടി എന്നിവ ചേര്‍ക്കുക. എല്ലാം നന്നായി മിക്സ് ചെയ്ത് തീ കുറയ്ക്കുക. 2 മിനിറ്റ് മുളക് അടച്ച് വേവിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top