
പരപ്പനങ്ങാടി:’ആരോഗ്യം പൈതൃകത്തിലൂടെ’ പരപ്പനങ്ങാടി ബിടീം സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ പരപ്പനാട് എമർജൻസി ടീമിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി ടൗണിൽ കർക്കടക ഔഷധ കഞ്ഞി വിതരണം നടത്തി.
ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും ബസ്, മറ്റു വാഹന യാത്രക്കാർ, കച്ചവടക്കാർ ഉൾപ്പെടെ എണ്ണൂറിലധികം പേർക്ക് കഞ്ഞി വിതരണം ചെയ്തു.
പരപ്പനാട് എമർജൻസി ടീം ചെയർമാൻ ഡോ.കബീർ മച്ചിഞ്ചേരിയും നഹാസ് ചാരിറ്റി ചെയർമാൻ ഡോ.മുനീർ നഹയും ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ബിടീം സൗഹൃദ കൂട്ടായ്മയുടെയും പരപ്പനാട് എമർജൻസി ടീമിൻ്റെയും വളണ്ടിയർമാർ വിതരണത്തിന് നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



