HIGHLIGHTS : Free food and medicine banks; RCC expands services for patients
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള സേവനങ്ങള്‍ വിപുലീകരിച്ച് റീജിയണല്‍ കാന്‍സര്‍ സെന്റര്‍. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവര്‍ത്തനം തുടങ്ങി. ആര്‍സിസിയില്‍ ചികിത്സ തേടുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്ന സൗജന്യ ഡ്രഗ് ബാങ്കിന്റെ വിപുലീകരിച്ച കൗണ്ടര്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമുള്ള വിശ്രമ സങ്കേതവും അനുബന്ധസേവനങ്ങളും ലഭ്യമാക്കുന്ന പേഷ്യന്റ് വെല്‍ഫയര്‍ ആന്‍ഡ് സര്‍വീസ് ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. കീമോതെറാപ്പി മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ഡിസ്പോസിബിള്‍സ്, സപ്പോര്‍ട്ടീവ് മരുന്നുകള്‍ എന്നിവ ഈ ഡ്രഗ് ബാങ്കിലൂടെ സൗജന്യമായി വിതരണം ചെയ്യും.
ആശുപത്രിയില്‍ ചികിത്സ തേടുന്ന നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് സൗജന്യ ഫുഡ് ബാങ്കും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റാകുന്ന എഫ് വിഭാഗത്തിലുള്ളവര്‍ക്ക് (ബിപില്‍ കാര്‍ഡ് അംഗങ്ങള്‍) നിലവില്‍ ഭക്ഷണം സൗജന്യമാണ്. ഇതിന് പുറമേയാണ് ഒപിയില്‍ എത്തുന്നവര്‍ക്കു കൂടി പ്രയോജനപ്പെടുത്താനാകും വിധം സൗജന്യ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ആര്‍സിസിയിലെത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള പണം സംഭാവനയായി നല്‍കാവുന്നതാണ്. ഇതിനു പുറമേ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യനിരക്കില്‍ പരിശോധനകള്‍ നടത്തുന്നതിനും ചികിത്സ തേടുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലാണ്. സംഭാവനകള്‍ ആര്‍സിസിയില്‍ നേരിട്ടോ ഓണ്‍ലൈനായോ അല്ലെങ്കില്‍ ഡയറക്ടര്‍, ആര്‍.സി.സി തിരുവനന്തപുരം എന്ന പേരില്‍ ചെക്ക്/ഡിഡി ആയോ നല്‍കാം. അക്കൗണ്ട് വിവരങ്ങള്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മെഡിക്കല്‍ കോളേജ് ബ്രാഞ്ച്, പി.ബി നം. 2417, മെഡിക്കല്‍ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം – 695011, അക്കൗണ്ട് നമ്പര്‍: 57036241251, എംഐസിആര്‍ കോഡ്: 695009015, ഐഎഫ്എസ്സി കോഡ്: SBIN0070029.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു