സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: കാഴ്ച വൈകല്യങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിനും നേത്രാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി പരപ്പനങ്ങാടി അല്‍ റയ്ഹാന്‍ ഐ കെയര്‍ സെന്ററും നഗരസഭ പതിനൊന്നാം വാര്‍ഡും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി. ഉള്ളണം തയ്യിലപ്പടി ലത്തീഫിയ മദ്രസയില്‍ വെച്ചാണ് ക്യാമ്പ് നടന്നത്.

തിരക്കേറിയ ജീവിതസാഹചര്യങ്ങളില്‍ അവഗണിക്കപ്പെടുന്ന കണ്ണിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ഒരുക്കിയത്.

നഗരസഭ 16-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ബഷീര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പതിനൊന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ അക്ഷിത ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷയായി. ചടങ്ങില്‍
അബ്ദുല്‍ വഹാബ് പി.ഒ.,ഇബ്രാഹിം ഹാജി മാളിയേക്കല്‍,അനില്‍ മാഷ്,അസീസ് വി.പി, മമ്മസന്‍ കുട്ടി,വാക്കയില്‍ സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. അല്‍ റയ്ഹാന്‍ ഐ കെയര്‍ സെന്ററിലെ വിദഗ്ധരായ ഒപ്‌റ്റോമെട്രിസ്റ്റുകള്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണ്ണമായും സൗജന്യമായി നടന്ന ഈ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ തുടര്‍ചികിത്സാ നിര്‍ദ്ദേശങ്ങളും നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top