തിരുവനന്തപുരം: കോവിഡ് വാക്‌സിന് ഉയര്‍ന്ന വിലയീടാക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നയംമാറ്റത്തോടെ സംസ്ഥാനത്തിന് വരാനിരിക്കുന്നത് കോടികളുടെ ബാധ്യത. കമ്പനികള്‍ എത്ര വില ഈടാക്കിയാലും സര്‍ക്കാര്‍ ആശുപത്രകിള്‍ വഴി സൗജന്യമായി വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
അടുത്തമാസത്തോടെ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ ഏതുമുന്നണിയുടേതാണെങ്കിലും ഇപ്പോഴത്തെ തീരുമാനത്തില്‍ നിന്ന പിന്മാറാനാകില്ല. 18 വയസ്സിനുമുകളിലുള്ള അത്രപേര്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ വാക്‌സിന്‍ഡ സിവീകരിക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സംസ്ഥാനത്തിന് ബാധ്യത വരുക.750നും 1000 കോടിക്കുമിടയില്‍ തുക ഇതിനായി കണ്ടെത്തേണ്ടിവരുമെന്നാണ് ഏകദേശ വിലയിരുത്തല്‍.
സംസ്ഖാന സര്‍ക്കാറുകള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലുമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്നാണ് നിര്‍മ്മാതാക്കളായ സിറം ഇന്‍സിറ്റിറ്റിയൂട്ട് വ്യക്തമാക്കിയത്. മറ്റൊരു വാക്‌സിനായ കോവാക്‌സിന്റെ വില നിര്‍മാതാക്കളായ ഭാരത് ബയോടെക് പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസത്തോടെ നിര്‍മാതാക്കളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മരുന്ന നേരിട്ട് വാങ്ങാനാവും. ഇതോടെ സ്വകാര്യ ആശുപത്രികള്‍ അധികതുക ഈടാക്കിയേക്കുമെന്ന ആശങ്കയുണ്ട്.




