പരപ്പനങ്ങാടി എല്‍.ബി.എസ്സില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

പരപ്പനങ്ങാടി:കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്കായി നടത്തുന്ന സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കൂന്നു.

അംഗീകൃത സര്‍വ്വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പി.ജി.ഡി.സി.എ എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് സംബന്ധമായ വിശദവിവരങ്ങള്‍ക്ക് പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള എല്‍.ബി.എസ് കേന്ദ്രവുമായി നേരിട്ടോ 0494-2411135, 9745208363 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top