താനൂരില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

താനൂര്‍: ഡോ. പി ആലിക്കുട്ടീസ് കോട്ടക്കല്‍ ആയുര്‍വേദ & മോഡേണ്‍ ഹോസ്പിറ്റലും, താനൂര്‍ യൂത്ത് അസോസിയേഷനും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 16 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 2 വരെ തെയ്യാല റോഡ് ജംഗ്ഷനിലുള്ള അപ്പാട ടവറിലെ ക്ലിനിക്കിലാണ് ക്യാമ്പ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത പേര്‍ക്ക് മരുന്നുകള്‍ സൗജന്യമായിരിക്കും.

വാതം, തൊലി, സ്ത്രീ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ മികച്ച ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ വൈദ്യ പരിശോധനയും രോഗനിര്‍ണയവും നടത്തുന്നു.

നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. പി റഹ്‌മത്തുള്ള, പി.ടി ഇല്യാസ്, അഹമ്മദ്കുട്ടി പഞ്ചാരയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. എം നൗഫല്‍, ഷഫീക്ക് പിലാത്തോട്ടത്തില്‍, ബൈജു മാട്ടുമ്മല്‍, അമീര്‍ താനൂര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top