നഴ്‌സിങ് കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയില്‍

HIGHLIGHTS : Fraudulently promising admission to nursing colleges: Suspect arrested

cite

കൊച്ചി: ബംഗളുരുവിലെ പ്രമുഖ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണവും സര്‍ട്ടിഫിക്കറ്റുകളും വാങ്ങി ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്മിഷന്‍ നല്‍കി വിദ്യാര്‍ഥികളെ കബളിപ്പിച്ചയാള്‍ പിടിയിലായി.

ചെങ്ങന്നൂര്‍ സ്വദേശിയും എറണാകുളം വളഞ്ഞമ്പലത്തിനു സമീപമുള്ള എക്‌സ്പര്‍ട്ട് എഡ്യൂടെക് അഡ്മിഷന്‍ ഗൈഡന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മെല്‍ജോ തോമസാണ് (33) അറസ്റ്റിലായത്.

എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സന്തോഷ്, സബ് ഇന്‍ സ്‌പെക്ടര്‍ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യത്. സ്ഥാപനത്തിലെ ജീവനക്കാരായ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചതിനും പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തിയതിനും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവച്ചതിനും മെല്‍ ജോ തോമസിനെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!