വണ്ടൂര്‍: നിക്ഷേപ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ വണ്ടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. കാപ്പില്‍ സ്വദേശികളായ പെരക്കാത്ര പ്രവീണ്‍, തരിയറ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. രണ്ടുവര്‍ഷംമുമ്പ് ഇരുവരും ചേര്‍ന്ന് നടത്തിയിരുന്ന എംസിടി (മൈ ക്ലബ് ട്രേഡേഴ്‌സ്) കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
വണ്ടൂര്‍ കാപ്പില്‍ സ്വദേശി തരി യറ ഹൗസില്‍ ദേവാനന്ദ്, ഭാര്യ, സഹോദരി എന്നിവര്‍ ചേര്‍ന്ന് അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരു ന്നു. ഇരട്ടി തുകയും മാസംതോറും 70,000 രൂപവരെ ലാഭ വിഹിതവും മായിരുന്നു വാഗ്ദാനം. ആദ്യമൂന്നു മാസം ലാഭവിഹിതം നല്‍കി. പിന്നീട് വിഹിതം കിട്ടാതായതോ ടെ ഇവര്‍ പ്രതികളെ സമീപിച്ചിരു ന്നെങ്കിലും ഉടന്‍ ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
പണം കിട്ടാതായതോടെയാ ണ് ദേവാനന്ദ് പൊലീസില്‍ പരാ തി നല്‍കിയത്. സമാന രീതി യില്‍ നിരവധി പേരില്‍നിന്ന് ഇവര്‍ പണം വാങ്ങിയതായി പൊലീസ് പറഞ്ഞു വാങ്ങിയ പണം കമ്പനിയില്‍ അടച്ചതായാ ണ് ഇവര്‍ പൊലീസിനോട് പറയു ന്നത്. എന്നാല്‍ പണം നിക്ഷേപി ഇവര്‍ക്ക് രശീതോ മറ്റു രേഖക ളോ നല്‍കിയിരുന്നില്ല. കബളിക്ക പ്പെട്ട ഏഴുപേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വിശ്വാസ വഞ്ചന, ചതി തുട ങ്ങിയ വകുപ്പുകളാണ് പ്രതികള്‍ ക്കുമേല്‍ ചുമത്തിയത്. ഇരുവരെ യും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




