Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു.

HIGHLIGHTS : പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു. പരപ്പനങ്ങാടി പുത്തന്‍പീടികക്ക് സമീപത്ത് താമസിക്കുന്ന എം. ഉണ്ണികൃഷ...

പരപ്പനങ്ങാടി: വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റു. പരപ്പനങ്ങാടി പുത്തന്‍പീടികക്ക് സമീപത്ത് താമസിക്കുന്ന എം. ഉണ്ണികൃഷ്ണനാണ് ഇന്ന് രാവിലെ കുറുക്കന്റെ കടിയേറ്റത്.

വീട്ടുമുറ്റത്ത് നില്‍ക്കവെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. ഇരുകാലിലും കടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
കഴിഞ്ഞ ദിവസം നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും ഈ ഭാഗത്ത് കുറുക്കന്റെ കടിയേറ്റതായി പറയപ്പെടുന്നു.

sameeksha-malabarinews

പരപ്പനങ്ങാടിയില്‍ തെരുവുനായക്കളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതിന് പുറമെയാണ് കുറക്കന്റെ ആക്രമണവും ഉണ്ടായിരിക്കുന്നത്. പരപ്പനങ്ങാടി നഗരപരിസരത്തുപോലും കുറുക്കന്റെ സാനിധ്യം കണ്ടുവരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!