തിരൂരങ്ങാടി:നന്നമ്പ്ര കുണ്ടൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും അടക്ക മോഷണം നടത്തിയ നാല് യുവാക്കള്‍ പിടിയിലായി. കുണ്ടൂര്‍ സ്വദേശി തൊട്ടുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷിബില്‍ (20) ,കൊടിഞ്ഞി സ്വദേശി കരുവാട്ടില്‍ ആസിഫ്(24), കക്കാട് സ്വദേശി വടക്കന്‍ ഷഫീഖ് റഹ്മാന്‍ (19),കൊടിഞ്ഞി സ്വദേശി പൂക്കയില്‍ അഫ്‌സല്‍ (21) എന്നിവരാണ് പിടിയിലായത്. 43,000 രൂപയോളം വിലവരുന്ന 3ചാക്ക് പൊളിച്ച അടക്കയാണ് ഇവര്‍ മോഷ്ടിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് വീട്ടില്‍ വില്‍ക്കാനായി സൂക്ഷിച്ച അടക്കമോഷണം പോയത്.
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ് എസ് ഐ സലീഷ് ,സീനിയര്‍ സിപി ഒ സലേഷ്, സിപിഒമാരായ സബറുദ്ധീന്‍, ജിനേഷ്, ലൂഷ്യസ് , പങ്കജ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
സമീപ പ്രദേങ്ങളിലെ സിസിടിവികള്‍ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികള്‍ മോഷ്ടിച്ച അടക്ക വില്‍പ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂര്‍ പോയി റിസോര്‍ട്ടിലും മറ്റും താമസിക്കാനായും ഈ പണം ചെലവാക്കിയതായും പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.




