
കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റു. കൂടരഞ്ഞിയിലാണ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുവാണ് ആക്രമിച്ചത്. വെട്ടേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മണിമല ജോണി, ഭാര്യ മേരി ,മകള്‍ ജാനറ്റ് ,സഹോദരി ഫിലോമിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബന്ധുവായ ജോബിഷാണ് ഇവരെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും പരിക്കുകളോടെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



