തൃശ്ശൂർ: തൃശ്ശൂരിൽ യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് ബലാൽസംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്.
പീഡനത്തിനിരയായത് കണ്ണൂർ സ്വദേശിനിയായ 38കാരിയാണ്. ഇവരുടെ പരാതിയിലാണ് കേസ്. പട്ടയമില്ലാത്ത ഭൂമിയ്ക്ക് വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




