കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുതന്നെയായ 12 വയസ്സുകാരയാണെന്ന് പോലീസ്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതൃസഹോദരിയുടെ മകളാണ് കൊല നടത്തിയതെന്നാണ് വിവരം. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റില്‍ വലിച്ചെറിയുകയായിരുന്നു.
മാതാപിതാക്കള്‍ ഇല്ലാത്ത ഈ 12 വയസ്സുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള നിലവിലെ സ്‌നേഹം കുറയുമെന്ന ഭയത്തെ തുടര്‍ന്നാണ് കൊപാതകത്തിന് കാരണെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.
കുഞ്ഞിന്റെ മൃതദേഹം താമസ സ്ഥലത്തിനടുത്തുള്ള കിണറിലാണ് കണ്ടെത്തിയത്. മുത്തു-അക്കലും ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞിനെ ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നും ഇന്നലെ രാത്രി പത്തുമണിയോടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പന്ത്രണ്ടുമണിയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




