മണ്ണൂർ മദ്രസത്തുൽ കമാലിയ എ.എൽ.പി. സ്കൂളിൽ പഠനോത്സവവും  കിടപ്പു രോഗികൾക്കുള്ള ചികിത്സ ധന സഹായം കൈമാറലും നടന്നു

മണ്ണൂർ :പരിഷ്ക്കരിച്ച പാഠ്യ പദ്ധതി ലക്ഷ്യം വെക്കുന്ന സമഗ്ര പഠന പുരോഗതി ഓരോ കുട്ടിയും ആർജ്ജിച്ചത് സമൂഹത്തിനു മുന്നിൽ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പഠനോത്സവവും കിടപ്പു രോഗികളുടെ ചികിത്സക്കായി സ്വരൂപിച്ച ഫണ്ട് കടലുണ്ടി നവധാര പെയിൻ & പാലിയേറ്റീവിന് കൈമാറലും മണ്ണൂർ മദ്രസത്തുൽ കമാലിയ എ.എം. എൽ.പി സ്ക്കൂളിൽ നടന്നു.

സ്കൂളിൽ നടന്ന പഠനോത്സവം കടലുണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ  സ്ഥിരം സമിതി അദ്ധ്യക്ഷ ടി. സുഷമ ഉദ്ഘാടനം ചെയ്തു.

ബി.ആർ.സി. കോ – ഓർഡിനേറ്റർ തസ്ലീന മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മുഹമ്മദ് നിജിലിൽ നിന്നും നവധാര പെയിൻ & പാലിയേറ്റീവ് വളണ്ടിയർ കെ. അബ്ദുറഹ്മാൻ മാസ്റ്റർ ഫണ്ട് ഏറ്റുവാങ്ങി.

പി.ടി.എ. പ്രസിഡണ്ട് ആരിഫ തെസ്നി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എം.സി. മുബീന, നവധാര ചീഫ് കോ-ഓർഡിനേറ്റർ ഉദയൻ കാർക്കോളി, ഓണത്തറ വിശ്വനാഥൻ, ബക്കർ കടലുണ്ടി, രാജേഷ് മാപ്പോലി, കെ.പി. ഹരീന്ദ്രൻ മാസ്റ്റർ, വി.നിഷ, മോഹൻ ചാലിയം തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top