
തൃശൂര്‍: വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍.കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവിലാണ് സംഭവം. ഉഴവത്ത് സ്വദേശിയായ ആഷിഫ്(40), ഭാര്യ അസീറ(34), മക്കളായ അനാറ ഫാത്തിമ(13), അനോനീസ(8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനലുകള്‍ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലാണ്. മരണ കാരണം വ്യക്തമല്ല.
മരിച്ച ആഷിഫ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




