തെരുവ് നായ അക്രമത്തില്‍ ചെറുമുക്കില്‍ നാലുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗറില്‍ തെരുവുനായ അക്രമത്തില്‍ നാലു പേര്‍ക്ക് കടിയേറ്റു.
ചെറുമുക്ക് സ്വദേശികളായ തണ്ടാശ്ശേരി അനൂപിന്റെ മകള്‍ അനുഗ്രഹ( മൂന്നര വയസ്സ് ),
തണ്ടാശ്ശേരി അനില്‍കുമാറിന്റെ ഭാര്യ ഷീബ (42) പ്രമീള(36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത(65) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഇന്നലെ വൈകിട്ട് അഞ്ചര മണിക്കാണ് സംഭവം. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സതേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top