HIGHLIGHTS : Former teachers' reunion at Tanur GMUP School
താനൂര്‍ : ജി എം യു പി സ്‌കൂള്‍ താനൂര്‍ ടൗണ്‍ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക സംഗമം സംഘടിപ്പിച്ചു. മുന്‍ പ്രധാന അധ്യാപിക വി സി കമലം ടീച്ചര്‍ മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരള – താനൂര്‍ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.1983 മുതലുള്ള അധ്യാപന കാലഘട്ടത്തിലെ ഓര്‍മ്മകള്‍ പങ്കു വെച്ചും പഴയ സഹപ്രവര്‍ത്തകരുമായി സൗഹൃദം പുതിക്കിയും നടന്ന സംഗമം ഹൃദയ സ്പര്‍ശിയായി.
ചടങ്ങില്‍ എല്ലാവരെയും സ്‌നേഹോപഹാരം നല്‍കി ആദരിച്ചു .
പ്രധാനാധ്യാപകന്‍ കെ.സി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എ പ്രസിഡന്റ സി .അബ്ദുള്‍ ലത്തീഫ്, സീനിയര്‍ അസിസ്റ്റന്റ് ആര്‍.ഗിരീഷ്‌കുമാര്‍ , സ്റ്റാഫ് സെക്രട്ടറി കെ.ഹസീന , എസ് ആര്‍ ജി കണ്‍വീനര്‍ എം വി ശ്രീജ. എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും പ്രോഗ്രാം കണ്‍വീനര്‍ മഞ്ജുഷ കെ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു