മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഓ.പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എ ഐ എ ഡി എം കെ നേതാവുമായ ഓ.പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു. മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു നേതാവിന്റെ പാര്‍ട്ടി മാറ്റം. രാവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയില്‍ പനീര്‍സെല്‍വം മത്സരിക്കുമെന്നും മറ്റ് ചില സീറ്റുകള്‍ കൂടി പനീര്‍സെല്‍വം വിഭാഗത്തിന് ഡി എം കെ നല്‍കിയേക്കുമെന്നാണ് വിവരം.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിയുടെ വിശ്വസ്തനായിരുന്നു പനീര്‍ സെല്‍വം. അതെസമയം ജയലളിതയുടെ മരണശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വി കെ ശശികലയുമായി നിരന്തരം കലഹിച്ചിരുന്നു. പിന്നീട് പനീര്‍ സെല്‍വം തന്റെ വിഭാഗത്തെ പളനി സ്വാമി വിഭാഗവുമായി ലയിപ്പിച്ചെങ്കിലും 2021 ല്‍ നടന്ന തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതോടെ ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയായിരുന്നു.

മൂന്ന് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ ഓ.പനീര്‍ സെല്‍വത്തിന്റെ ഈ മുന്നണി മാറ്റം എ ഐ എ ഡി എം കെയ്ക്ക് വലിയ തിരിച്ചടിതന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top