
അഞ്ചുദിവസം കൊണ്ട് വട്ടെഴുത്ത് പഠിച്ചത് അമ്പത് പേര്‍
കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത് അഞ്ചു ദിവസംകൊണ്ട് വട്ടെഴുത്ത് വായിച്ചറിയാന്‍ പഠിച്ചത് അമ്പത് പേര്‍. പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ഥികളും പൊതുജനങ്ങളുമെല്ലാം പങ്കെടുത്തു. സര്‍വകലാശാലുടെ താളിയോല ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിരിക്കുന്ന താളിയോലകള്‍, മുളക്കരണങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങിയവയിലായി വട്ടെഴുത്ത് ഉള്‍പ്പെടെയുള്ള പുരാതന ലിപികളിലുള്ള വിജ്ഞാനശേഖരമുണ്ട്. വൈദ്യം, വാസ്തുശാസ്ത്രം, തന്ത്രം, മന്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള അറിവുകള്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വട്ടെഴുത്ത് പഠനത്തിന് പ്രാധാന്യം നല്‍കിയത്. ശില്പശാലയില്‍ പങ്കെടുത്തവര്‍ക്ക് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. താളിയോല ഗ്രന്ഥപ്പുരയുടെ യുട്യൂബ് ചാനലും രജിസ്ട്രാര്‍ പ്രകാശനം ചെയ്തു. ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. ടി.എം. വാസുദേവന്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. അപര്‍ണ എന്നിവര്‍ സംസാരിച്ചു.
സസ്യവര്‍ഗീകരണശാസ്ത്ര രംഗത്ത്
മുന്‍നിരയിലേക്ക് ചുവട് വെയ്ക്കാന്‍ കാലിക്കറ്റ്
ജൈവവൈവിധ്യ ഗവേഷണവും സംരക്ഷണവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പിന്റെ കീഴില്‍ ‘ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ പ്ലാന്റ് ടാക്‌സോണമി ആന്റ് ബയോപ്രോസ്‌പെക്ടിംഗ്’ (ഐ.സി.പി.ടി.ബി.) ഒരുങ്ങുന്നു. പരമ്പരാഗത സസ്യവര്‍ഗീകരണ ശാസ്ത്രത്തെ ആധുനിക സാങ്കേതിക വിദ്യകളുമായി ഏകോപിപ്പിക്കുന്നതാണ് പദ്ധതി. ബഹുമുഖ ഗവേഷണത്തിനും സുസ്ഥിര സസ്യവിഭവ വിനിയോഗത്തിനും വഴിയൊരുക്കുന്ന പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പശ്ചിമഘട്ടം, വടക്കുകിഴക്കന്‍ ഇന്ത്യ, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ ജൈവസമ്പുഷ്ട പ്രദേശങ്ങളിലാകെ സസ്യപര്യവേക്ഷണ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കും. പഠനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന സസ്യസാമ്പിളുകള്‍ ബയോഡൈവേഴ്‌സിറ്റി ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാല ബോട്ടാണിക്കൽ ഗാര്‍ഡനില്‍ (CUBG) സംരക്ഷിക്കുകയും വൗച്ചര്‍ സ്‌പെസിമനുകള്‍ സര്‍വകലാശാല ഹെര്‍ബേറിയത്തില്‍ (CALI) സംരക്ഷിക്കുകയും ചെയ്യും. പി.എം.-ഉഷ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെ 3.6 കോടി രൂപയാണ് ഐ.സി.പി.ടി.ബിക്ക് അനുവദിച്ചിരിക്കുന്നത്. കേന്ദ്രത്തിനായുള്ള കെട്ടിടം നിര്‍മാണഘട്ടത്തിലാണ്. ബോട്ടണി വകുപ്പിലെ ടാക്‌സോണമി ലാബുകളിലൂടെയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മോളിക്യുലാര്‍ ബയോളജി, ഫൈറ്റോകെമിസ്ട്രി, നാനോ ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ ശാഖകളുമായി ബന്ധിപ്പിച്ചുള്ള ആധുനികവും പരമ്പരാഗതവുമായ പഠനങ്ങള്‍ക്ക് കേന്ദ്രം വഴിയൊരുക്കും. ഐ.സി.പി.ടി.ബി. പ്രവര്‍ത്തനങ്ങള്‍ക്കായി അക്കാദമിക് സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സീനിയര്‍ പ്രൊഫ. ഡോ. സന്തോഷ് നമ്പി (ആന്‍ജിയോസ്‌പേം സിസ്റ്റമാറ്റിക്‌സ് ആന്റ് ടെറിഡോഫൈറ്റ് ടാക്‌സോണമി) ഡയറക്ടറാ യും അസോ. പ്രൊഫ. ഡോ. മഞ്ജു സി. നായര്‍ (ക്രിപ്‌റ്റോഗാം ടാക്‌സോണമി) ജോയിന്റ് ഡയറക്ടറായും ചുമതലയേല്‍ക്കും. അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റിയായി പ്രൊഫ. ഡോ. പി. സുനോജ്കുമാര്‍ (മോളിക്യുലാര്‍ ടാക്‌സോണമി), അസി. പ്രൊഫസര്‍ ഡോ. സി. പ്രമോദ് (ഫ്‌ളോറി സ്റ്റിക്‌സ്) എന്നിവര്‍ സേവനമനുഷ്ഠിക്കും. വിരമിച്ച അസിസ്റ്റന്റ് പ്രൊഫ. ഡോ. എ.കെ. പ്രദീപ് (ആന്‍ജിയോസ്‌പേം ടാക്‌സോണമി) വിസിറ്റിംഗ് സയന്റിസ്റ്റായും പ്രവര്‍ത്തിക്കും.
“സി.ഐ.ഡി.എ. – 2026” ദേശീയസെമിനാർ
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സയൻസ് പഠനവകുപ്പ് മാർച്ച് 02, 03 തീയതികളിൽ അഞ്ചാമത് ദേശീയ കംപ്യൂട്ടേഷണൽ ഇന്റലിജൻസ് ആന്റ് ഡാറ്റാ അനലിറ്റിക്‌സ് (സി.ഐ.ഡി.എ. – 2026) സെമിനാർ സംഘടിപ്പിക്കും. പി.എം. – ഉഷ പദ്ധതിയുടെ സഹായത്തോടെയാണ് പരിപാടി. 02-ന് രാവിലെ 9.30-ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥൻ മുഖ്യ പ്രഭാഷണം നടത്തും.
ബി.ടെക്. പ്രവേശനം ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) 2026 – 2027 അധ്യയന വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ടു ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിൻറിംഗ് ടെക്നോളജി എന്നീ ബി.ടെക്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. കീം ( KEAM ) പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാൻ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 9567172591.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ ഹാൾടിക്കറ്റ്
ബി.ആർക്. – മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ (2012 സ്‌കീം – 2012 മുതൽ 2016 വരെ പ്രവേശനം) ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും. മാർച്ച് 30-നുള്ളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407467, ഇ-മെയിൽ : jce6@uoc.ac.in
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗം ഒന്നാം വർഷ എം.എ. ഹിസ്റ്ററി (1993 മുതൽ 2006 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. (CCSS UG – 2009 മുതൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 04-ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.ടെക്. (2019 സ്‌കീം – 2020 മുതൽ 2023 വരെ പ്രവേശനം, 2024 സ്‌കീം – 2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 10 വരെയും 200 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.കോം. (PG CBCSS – 2022 പ്രവേശനം മുതൽ) നവംബർ 2025, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (Non CSS) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (SDE – CBCSS) എം.എ. സോഷ്യോളജി (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 11 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ( 2022, 2024 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 06 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (CCSS) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.





