മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

എറണാകുളം:മുന്‍ മിസ് കേരള അന്‍സി കബീറും(25) റണ്ണറപ്പ് അഞ്ജന ഷാജഹാനും(26)വാഹനാപകടത്തില്‍ മരിച്ചു.എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടം ഉണ്ടായത്.

ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍, തൃശൂര്‍ സ്വദേശിയാണ് അഞ്ജന ഷാജഹാന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു.

2019 ലെ മിസ് കേരളയായിരുന്നു അന്‍സി കബീര്‍, 2019 ലെ മിസ് കേരള റണ്ണറപ്പാണ് അഞ്ജന ഷാജഹാന്‍.

വാഹനത്തില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സന്ററില്‍ ചികിത്സയിലുണ്ട്.

Share news
error: Content is protected !!
Scroll to Top