ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി തിരഞ്ഞെടുത്തു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം.
ആദ്യമായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്.
തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാന്‍ ശക്തമായ പ്രതിപക്ഷമാകുമെന്നും അതിഷി പറഞ്ഞു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 2024 മുതല്‍ 2025 വരെ അതിഷി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകര്‍ത്തുകൊണ്ടായിരുന്നു 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയായി രേഖാ ഗുപ്ത അധികാരമേറ്റിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




