
പരപ്പനങ്ങാടി :എ യു പി എസ് ചിറമംഗലം സ്‌കൂളിന്റെ നൂറ്റി അഞ്ചാമത് വാര്‍ഷിക പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലോഗോ പ്രകാശനവും പല്ലിന്റെയും കണ്ണിന്റെയും രോഗ നിര്‍ണയ പരിശോധനാ ക്യാമ്പും, സ്ത്രീ രോഗ ബോധവത്കരണ ക്ലാസ്സും നടത്തി.
ബാംഗ്ലൂര്‍ കേരള സമാജം ജനറല്‍ സെക്രട്ടറി റെജി കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ക്യാമ്പുകളുടെ ഉദ് ഘാടനംപൂര്‍വ വിദ്യാര്‍ത്ഥിനിയും പ്രശസ്ത ഗൈ നക്കോളജിസ്റ്റും ആയ ഡോക്ടര്‍ ദേവകിക്കുട്ടി നിര്‍വഹിച്ചു.
പൂര്‍വവിദ്യാര്‍ഥിമാരായ കണ്‍സിലര്‍ മോഹന്‍ദാസ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോക്ടര്‍ വിപിന്‍ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് റഫീഖ് സ്വാഗതവും എച്. എം സന്ധ്യ നന്ദിയും പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷസ്ഥാനം നിര്‍വഹിച്ച മാനേജര്‍ സേതുമാധവന്‍ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
സീനിയര്‍ അദ്ധ്യാപകരായ സുരേഷ് വി പി, ഷീബ ടി കെ, രമാദേവി, രഞ്ജിനി എന്നിവര്‍ വിശിഷ്ഠ അ തിഥികള്‍ക്ക് പൊന്നാട അണിയിച്ചു.തുടര്‍ന്ന് ഡോക്ടര്‍ ജാനകിക്കുട്ടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീ രോഗ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ചെമ്മാട് ഇമ്രാന്‍സ് ഹോസ്പിറ്റല്‍ കണ്ണിന്റെ ക്യാമ്പും, ഡോക്ടര്‍ വിപിന്‍ ദാസിന്റെ(ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, തിരൂര്‍ ബ്രാഞ്ച് )നേതൃത്വത്തില്‍ ഡന്റല്‍ ക്യാമ്പും നടന്നു ഇരുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




