മാനന്തവാടിക്കടുത്ത് കമ്പമല വനമേഖലയില്‍ കാട്ടുതീ

വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയില്‍ കാട്ടുതീ. പുല്‍മേടുകള്‍ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനം വകുപ്പ്, ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചൂട് കൂടിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് കരുതുന്നത്. മേഖലയില്‍ തീ ആളിപ്പടരുന്ന സ്ഥിതിയാണ്. വനമേഖലയിലെ പുല്‍മേടിലാണ് നിലവില്‍ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയുണ്ട്. കമ്പമലയില്‍ പല ഭാഗത്തായി പുക ഉയരുന്നുണ്ട്.

ഒരു മലയില്‍ നിന്നും മറ്റൊരു മലയിലേക്ക് തീ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീ പടര്‍ന്ന സ്ഥലങ്ങള്‍ക്ക് സമീപം ജനവാസ മേഖലയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top