
മലപ്പുറം ജില്ലയില്‍ അതിദാരിദ്ര്യ കുടുംബങ്ങളില്‍പെട്ട ഭൂരഹിത ഭവനരഹിതരായ കുടുംബങ്ങള്‍ക്കു ഭൂമി കണ്ടെത്തുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കുമെന്നു ജില്ലയുടെ ചുമതലയുള്ള കായിക – ന്യൂനപക്ഷ ക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
ജില്ലയില്‍ ഭൂരഹിത ഭവനരഹിതരായി കണ്ടെത്തിയിട്ടുള്ള 502 കുടുംബങ്ങള്‍ക്കാണ് ഇനി ഭൂമി കണ്ടെത്താനുള്ളത് . ഇതില്‍ 166 പേര് ഏകാംഗ കുടുംബങ്ങള്‍ ആണ്. ശേഷിക്കുന്ന 336 കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്നതിനും ഭവന നിര്‍മ്മാണത്തിന് സ്‌പോണ്‍സര്‍ഷിപ്പിനുമായി മന്ത്രിയുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ വിവിധ വകുപ്പുകളുടെയും ഭൂവുടമകളുടെയും യോഗം വിളിക്കും.
ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, സബ് കളക്ടര്‍മാരായ അപൂര്‍വ ത്രിപാദി, ദിലീപ് കെ കൈനിക്കര, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുതലും കൈത്താങ്ങും അദാലത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ലഭിച്ച പരാതികള്‍ പരിഹരിച്ചതിന്റെ പുരോഗതിയും യോഗം വിലയിരുത്തി. പരാതികള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടനടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഫോട്ടോ ക്യാപ്ഷന്‍ : സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഏകദിന ശില്പശാല ആസൂത്രണ സമിതി ഹാളില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ‘കരുതലും കൈതാങ്ങും’ അദാലത്ത്, അതിദരിദ്ര വിഭാഗങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍ സംസാരിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




