15 കോടിയുടെ വിദേശ സിഗരറ്റ് പിടികൂടി

കോഴിക്കോട്: വിദേശനിര്‍മിത സിഗരറ്റുകളു ടെ വന്‍ ശേഖരം പിടികൂടി. തി രൂരിലെ രണ്ട് കടമുറികളില്‍നി ന്നാണ് 15 കോടി രൂപയുടെ അനധികൃത വിദേശ സിഗരറ്റ് കോഴിക്കോട് കസ്റ്റംസ് പ്രിവ ന്റീവ് സംഘം പിടികൂടിയത്. 490 പെട്ടികളിലായാണ് സു ക്ഷിച്ചിരുന്നത്. ഇതില്‍ 88 ലക്ഷം സിഗരറ്റാണുള്ളത്.

ഒരു ട്രെയിലര്‍ ലോറിയിലും മൂന്ന് ചെറു ലോറികളിലുമായി ഇവ മാനാഞ്ചിറയിലെ കസ്റ്റം സ് ഓഫീസിലെത്തിച്ചു. ഗോള്‍ ഡ് വിമല്‍, മോണ്ട്, പൈന്‍, എസ്സെ, റോയല്‍സ്, പ്ലാറ്റിനം ബെന്‍സണ്‍ ആന്‍ഡ് ഹെഡ് സ്, മാല്‍ബറോ, ഡണ്‍ഹില്‍, വിന്‍, മാഞ്ചസ്റ്റര്‍, കേമല്‍ തുട ങ്ങിയ ഇരുപതോളം ബ്രാന്‍ ഡുകളാണുണ്ടായിരുന്നത്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലെയ്ന്‍ മുറിക ളില്‍ രണ്ടെണ്ണത്തിലാണ് സു ക്ഷിച്ചിരുന്നത്. കൊറിയ ഉള്‍ പ്പെടെയുള്ള രാജ്യങ്ങളില്‍നി ന്ന് അനധികൃതമായി കൊണ്ടു വന്നതാണെന്ന് പ്രാഥമികാ ന്വേഷണത്തില്‍ വ്യക്തമായി.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തി രുരിലെ കട പരിശോധിക്കാ നെത്തിയപ്പോള്‍ ഇവ സൂക്ഷി ച്ചയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാ ളെ കേന്ദ്രീകരിച്ച് അന്വേഷണ മാരംഭിച്ചിട്ടുണ്ട്. സീനിയര്‍ സു പ്രണ്ട് എന്‍ പി ഗോപിനാഥി ന്റെ നേതൃത്വത്തില്‍ സുപ്രണ്ടു മാരായ എം സിലീഷ്, അരുണ്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വന്ത്, അമീന്‍, രാജീവ്, ബി പുല്‍ പണ്ഡിറ്റ്, ഡ്രൈവര്‍ സത്യനാരായണന്‍, ഹെഡ് ഹവില്‍ദാര്‍ മുകേഷ് എന്നിവ രടങ്ങിയ കസ്റ്റംസ് സംഘമാ ണ് സിഗരറ്റ് പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top