ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഒട്ടേറെ വാഹനങ്ങള്‍ക്ക് പൂജ പതിവുണ്ട്. ഗുരുവായൂരില്‍ സാധാരണ നിലയില്‍ കാറ്, ബൈക്ക്, ബസ് എന്നിവയാണ് വാഹന പൂജയ്ക്കായി എത്തിക്കാറുള്ളത്. എന്നാല്‍ വ്യാഴാഴ്ചത്തെ വാഹനപൂജ ഏറെ വ്യത്യസ്തവും ചരിത്രത്തില്‍ ആദ്യത്തേതുമായി. ചരിത്രത്തിലാദ്യമായി ഹെലികോപ്ടറും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി പറന്നിറങ്ങി. ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിനാണ് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വാഹനപൂജ നടത്തിയത്.
പ്രമുഖ വ്യവസായി രവി പിള്ളയുടെ നൂറ് കോടി രൂപ വരുന്ന ഹെലികോപ്ടറിന് ഗുരുവായൂരില്‍ വാഹനപൂജ നടത്തിയത്. ഔദ്യോഗിക യാത്രയ്ക്ക് മുന്‍പാണ് ഹെലികോപ്ടര്‍ എത്തിച്ചത്.
രവി പിള്ളയുടെ ഒ145 എയര്‍ ബസ് ഹെലികോപ്ടറാണ് പൂജയ്ക്കായി എത്തിയത്. രവിപിള്ളയും കുടുംബവും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി പഴയം സുമേഷ് നമ്പൂതിരി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ വച്ച് പൂജ നടത്തി.
നൂറുകോടിയോളം മുടക്കി ഇന്ത്യയില്‍ ആദ്യമായാണ് എച്ച് 145 ഡി 3 ഹെലികോപ്റ്റര്‍ രവി പിള്ള വാങ്ങിയത്. ഇന്ന് രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് രവി പിള്ളയും കുടുംബവും ഹെലികോപ്റ്ററില്‍ മടങ്ങിയത്.




