
പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗവൺമെൻ്റ് ഫിഷറീസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ‘ഫിഷറീസ് പ്രീമിയർ ലീഗ്’ (FPL) ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
മുൻസിപ്പൽ കൗൺസിലർ അബ്ദു ആലുങ്ങൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ജേഴ്സി ചെട്ടിപ്പടിയിൽ പ്രവർത്തിക്കുന്ന ‘പെർഫെക്ട് വൂഡ്‌സ്’ (Perfect Woods) എന്ന സ്ഥാപനമാണ് സ്പോൺസർ ചെയ്തത്.
അധ്യാപകരായ ഷഗന, പ്രജിത്ത്, ഹാഷിദ് എന്നിവർ നേതൃത്വം നൽകി .പ്രധാനാധ്യാപിക ഷീജ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈദ.പികെ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




