ചേലേമ്പ്ര എന്‍.എന്‍.എം.എച്ച.്എസ്.എസ് ഫുട്‌ബോള്‍ ഹോസ്റ്റലിലേക്ക് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു.
സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. 2008, 2009 എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കൂട്ടികള്‍ക്ക് മാര്‍ച്ച് ഒന്നിന് രാവിലെ എട്ടിനും 2007, 2006 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് മാര്‍ച്ച് രണ്ടിനുമാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ എട്ടിന് വയസ് തെളിയിക്കുന്ന ഒര്‍ജിനല്‍ രേഖയുമായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. സെലക്ഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനം സൗജന്യമായിരിക്കും. ഫോണ്‍: 9846832310,9846085207,8848887091.




