Section

malabari-logo-mobile

ഭക്ഷ്യസുരക്ഷാ വകുപ്പ് വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും

HIGHLIGHTS : The Food Safety Department will conduct a quiz competition for students

ഭക്ഷ്യസുരക്ഷാ വകുപ്പ് 15ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ, 8 മുതൽ 12 വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും. സുരക്ഷിത ഭക്ഷണം, മികച്ച ആരോഗ്യത്തിന് എന്നതാണ് വിഷയം. 4 മുതൽ 7 വരെ ക്ലാസുകാർക്ക് രാവിലെ 9 മുതലും 8 മുതൽ 12 വരെയുള്ളവർക്ക് ഉച്ചയ്ക്ക് 2 മുതലുമാണ് മത്സരം.

ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. 2 പേരടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്ന വിദ്യാർഥികൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ 10ന് വൈകിട്ട് 5 മണിക്ക് മുൻപ് സ്‌കൂളിന്റെ പേര്, ടീമംഗങ്ങളുടെ പേര്, ക്ലാസ്, മത്സര വിഭാഗം എന്നീ വിവരങ്ങൾ സഹിതം foodsafetydaytvpmquiz2022@gmail.com ൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7593873345, 7593862806.

sameeksha-malabarinews

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകളെ മാത്രമെ പങ്കെടുപ്പിക്കൂ. 25 ടീമുകളിൽ നിന്ന് മത്സരത്തിലൂടെ കണ്ടെത്തുന്ന 6 ടീമുകൾ ഫൈനലിൽ മത്സരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!