malabarinews

Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : job vacancy

sameeksha-malabarinews
പ്ലേസ്‌മെന്റ് ഓഫീസർ അഭിമുഖം
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ കേന്ദ്രാവിഷ്‌കൃത നൈപുണ്യ ശാക്തീകരണ  പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ് ഓഫീസറിനെ നിയമിക്കുന്നതിന് ജൂൺ ഏഴിന് അഭിമുഖം നടത്തും. ബി.ഇ/ബി.ടെക് (എം.ബി.എ യോടെ), ഇംഗ്ലീഷിലെ പ്രാവീണ്യം എന്നിവയാണ് യോഗ്യത. പ്ലേസ്‌മെന്റ്/എച്ച്.ആർ എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം. അസൽ രേഖകളുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തണം. ഫോൺ: 0470 2622391.

ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണു യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിനു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.

അതിഥി അധ്യാപക നിയമനം
താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ  2022-23 അധ്യയന വർഷത്തേക്ക്  കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  വിഭാഗത്തിൽ   അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂണ് 16ന്  രാവിലെ 10 ന് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും.  വിശദവിവരങ്ങൾക്ക്: gctanur.ac.in.

ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.റ്റി സീനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് എച്ച്.എസ്.എസ്.റ്റി ജൂനിയര്‍ മലയാളം ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്‍പതിന് പകല്‍  11ന് സ്‌കൂളില്‍ എത്തണം.

കഴക്കൂട്ടം സൈനിക സ്‌കൂളിൽ അധ്യാപക ഒഴിവ്
കഴക്കൂട്ടം സൈനിക് സ്‌കൂളിൽ സ്ഥിരം തസ്തികയിൽ ഒരു ടിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും (എസ്‌സി/എസ്ടി/ഒബിസിക്ക് സംവരണം ചെയ്തത്),  കരാർ അടിസ്ഥാനത്തിൽ ഒരു കൗൺസിലറുടെയും (അൺറിസർവ്ഡ്) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും  www.sainikschooltvm.nic.in ൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നതിനായുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 8-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോരഗാര്‍ത്ഥികള്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0494 2407361

ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്കിയലെ രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ നിയമനം നടത്തുന്നു. കരാറിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: rajivgandhiacademyforaviationtechnology.org.

താല്‍ക്കാലിക നിയമനം

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയിലെ ട്രെയിനികള്‍ ഉപയോഗിക്കുന്ന ശൗചാലയം ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. നിയമന അഭിമുഖം ജൂണ്‍ എട്ടിന് പകല്‍ 11ന് നടക്കും. ഫോണ്‍: 0493 1222932.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN job vacancy